Type Here to Get Search Results !

Bottom Ad

മന്ത്രി റിയാസിനെതിരെ സി.പി.എമ്മില്‍ അതൃപ്തി; നിലപാടുകള്‍ അപക്വമെന്ന്


തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണ വിവാദത്തില്‍ സി.പി.എമ്മിനകത്ത് അതൃപ്തി. തിരുവനന്തപുരം ജില്ലാ നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട് അപക്വമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു. 

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിനു തുടക്കം. ജില്ലയില്‍ നടക്കുന്ന ചില വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. നഗരത്തിലെ ചില റോഡുകളെല്ലാം കുത്തിപ്പൊളിച്ചതിനെതിരെയായിരുന്നു പരോക്ഷ വിമര്‍ശനം. ഇതിനു പിന്നാലെ ഒരാഴ്ച മുന്‍പ് ഒരു പാലം ഉദ്ഘാടനം ചടങ്ങിലായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം. ചില കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്കു പൊള്ളിയെന്നായിരുന്നു വിവാദ പരാമര്‍ശം.

പരാമര്‍ശത്തില്‍ സി.പി.എം ജില്ലാ നേതൃത്വത്തില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും റിയാസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി ഭരിക്കുന്ന നഗരസഭയ്ക്കെതിരായി ഉള്‍പ്പെടെ വ്യാഖ്യാനിക്കാവുന്ന പരാമര്‍ശമാണ്. പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ പലരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു പ്രസംഗം. മന്ത്രി പ്രസംഗത്തില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad