Type Here to Get Search Results !

Bottom Ad

വ്യാപാരിവ്യവസായി ഏകോപന സമിതി കടകള്‍ അടച്ചിട്ടുള്ള സമരം ആരംഭിച്ചു



കാസര്‍കോട്‌: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ചിട്ടുള്ള സമരം ആരംഭിച്ചു. വ്യാപാരിവ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് പൂര്‍ണമാണ്. സമൂഹത്തെ തളര്‍ത്തുന്ന വികലമായ നിയമങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം.വ്യാപാരികള്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് മാര്‍ച്ച്. പ്രതിഷേധ മാര്‍ച്ച് നടക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വസ്ത്രമേഖലയോടുള്ള കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ടെക്സ്‌റ്റൈല്‍സുകളും ഇന്ന് അടച്ചിടുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്‍, സെക്രട്ടറി പി.എ ശ്രീകാന്ത്, കൃഷ്ണാനന്ദ ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.. വ്യാപാരിവ്യവസായികള്‍ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണിത്.

എല്ലാ സാമ്പത്തികവര്‍ഷവും മാര്‍ച്ച് അവസാനത്തിനകം ബില്ലുകള്‍ തീര്‍ക്കണമെന്നാണ് വ്യവസ്ഥ. ഇതു തുണികള്‍ ക്രെഡിറ്റ് അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്ന കച്ചവടത്തെ ബാധിക്കും. തുക നല്‍കിയില്ലെങ്കില്‍ ഉല്‍പന്നം വാങ്ങിയ കച്ചവടക്കാരുടെ വരുമാനമായി കണക്കാക്കി നികുതി ചുമത്തുമെന്നാണ് അറിയിപ്പ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad