ഉളിയത്തടുക്ക: മധൂര്‍ പഞ്ചായത്തിലെ വോട്ടര്‍പട്ടിക അഴിമതിയില്‍ കുറ്റക്കാരെ രക്ഷിക്കാനുള്ള ബി.ജെ.പി ഭരണ സമിതിയുടെ നീക്കത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരം യോഗം ചേര്‍ന്നെങ്കിലും പഒരു പ്രതിപക്ഷ അംഗത്തെ പോലും സംസാരിക്കാന്‍ പ്രസിഡന്റ് അനുവദിച്ചില്ല. പകരം പ്രസിഡന്റിന് അനുകൂലമായി സെക്രട്ടറിയെക്കൊണ്ട് സംസാരിപ്പിക്കുകയും ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് ഇല്ലാത്ത ന്യായം പറയുകയും അതൊക്കെയും ഭരണകക്ഷി അംഗങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്തു.
അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഫണ്ട് തിരിച്ചുപിടിക്കാനുള്ള തീരുമാനമെടുക്കാനും ഫണ്ട് തട്ടിപ്പിന് നേതൃത്വം നല്‍കിയ സെക്രട്ടറിയെ വകുപ്പുതല അന്വേഷണം നടത്തി ശിക്ഷവാങ്ങിപ്പിച്ച് കൊടുക്കാന്‍ ആവശ്യമായ ഭരണസമിതി ശുപാര്‍ശക്ക് ആവശ്യമായ തീരുമാനം എടുക്കാതെ സെക്രട്ടറിയെ രക്ഷിക്കുന്നതിനുള്ള പാതയൊരുക്കുകയും ഒപ്പം സ്വയം രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയുമാണ് പ്രസിഡന്റ് ചെയ്തത്. കൂടാതെ സെക്രട്ടറിയെ ഡിസ്മിസ് ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് ഇല്ലാത്ത അധികാരം മെമ്പര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് സ്വയം പരിഹാസ്യനായി രിക്കുകയാണ് പ്രസിഡന്റ്. പ്രതിപക്ഷ അംഗങ്ങളായ ഹബീബ് ചെട്ടുംകുഴി, ഇ. ഉദയകുമാര്‍, ഹനീഫ് അറന്തോട്, അബ്ദുല്‍ ജലീല്‍, അമ്പിളി, ബഷീര്‍ പി.എ, നസീറ സംസാരിച്ചു.
Post a Comment
0 Comments