കാസര്‍കോട് : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരത്തിന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നടത്തി. ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗിന് പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുമ്പോള്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും സന്തോഷത്തിലാണെന്നും എത്രയും വേഗം പണി പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മണ്‍മറഞ്ഞു പോയ ഒരുപാട് നേതാക്കള്‍ ത്യാഗം സഹിച്ച് പടുത്തുയര്‍ത്തിയ പാര്‍ട്ടി പുതിയ കാലത്തില്‍ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിച്ചു വരികയാണെന്ന് തങ്ങള്‍ പറഞ്ഞു.
പരിപാടിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കെ.പി ഹമീദലി, ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ എം.ബി യൂസഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ഷാഫി, ടി.സി.എ റഹ്മാന്‍, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാന്റിന് സമീപത്ത് ആധുനിക സംവിധാനങ്ങളോടെ നിര്‍മ്മിക്കുന്ന ജില്ലാ ആസ്ഥാന മന്ദിരം പാര്‍ട്ടി പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആഗ്രഹവും അഭിലാഷവുമാണ്. അതിനായുള്ള ജനകീയ ഫണ്ട് ശേഖരണം വര്‍ധിത ആവേശത്തോടെ പുരോഗമിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സുതാര്യമായ രീതിയില്‍ സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഒരു മെമ്പര്‍ഷിപ്പിന് 200 രൂപ ആനുപാതികമായാണ് പാര്‍ട്ടി ഘടകങ്ങള്‍ ഫണ്ട് സ്വരൂപിക്കുന്നത്.
Post a Comment
0 Comments