Type Here to Get Search Results !

Bottom Ad

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ്; ഹരജി അലഹബാദ് കോടതി ഇന്ന് പരിഗണിക്കും


പ്രയാഗ്‌രാജ്: മഥുര ഷാഹി ഈദ്ഗാഹ് മസ്ജജിദ് നീക്കണമെന്നാവശ്യപ്പെടുന്ന കേസ് അനുവദിക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജി ഇന്ന് അലഹബാദ് ഹൈകോടതി ഇന്ന് പരിഗണിക്കും. 13.37 ഏക്കര്‍ വരുന്ന ക്ഷേത്ര ഭൂമിയിലാണ് പള്ളിനിര്‍മിച്ചതെന്നാണ് ഹരജിയില്‍ പറയുന്നത്. കേസില്‍ ഇരുപക്ഷത്തെയും കേട്ട ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്‌നാണ് വാദം ഇന്നത്തേക്ക് വച്ചത്. ജനുവരി 30ന് ഈ കേസ് ഫെബ്രുവരി 22ലേക്ക് മാറ്റിയപ്പോള്‍ ഇതുസംബന്ധിച്ച എതിര്‍പ്പ് 22നുള്ളില്‍ അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതെ സമയം മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. പള്ളി പൊളിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ ഇത്തരം ഹരജിയുമായി വരരുതെന്നും സുപ്രീം കോടതിമുന്നറിയിപ്പ് നല്‍കി.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad