കാസര്‍കോട്: സ്‌കൂള്‍ വാന്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ 12ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മാന്യ കുഞ്ചാറില്‍ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. കോളിയടുക്കം അപ്സര ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുന്നതിനിടെയാണ് വാനിന്റെ നിയന്ത്രണം നഷ്ടമായത്. തുടര്‍ന്ന് റോഡരികിലെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റ കുട്ടികളെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സ്‌കൂള്‍ വാന്‍ നിയന്ത്രണംവിട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
11:01:00
0
കാസര്‍കോട്: സ്‌കൂള്‍ വാന്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ 12ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മാന്യ കുഞ്ചാറില്‍ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. കോളിയടുക്കം അപ്സര ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുന്നതിനിടെയാണ് വാനിന്റെ നിയന്ത്രണം നഷ്ടമായത്. തുടര്‍ന്ന് റോഡരികിലെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റ കുട്ടികളെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Tags
Post a Comment
0 Comments