Type Here to Get Search Results !

Bottom Ad

മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെ തല വൈദ്യുത തൂണിലിടിച്ച് പിഞ്ചുബാലന് ദാരുണാന്ത്യം


തിരുവനന്തപുരം: മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെ തല വൈദ്യുത തൂണിലിടിച്ച് ഏഴുവയസുകാരന്‍ ദാരുണമായി മരിച്ചു. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ വെമ്പായം മൂന്നാനക്കുഴിയിലായിരുന്നു അപകടം. കുട്ടിയും മാതാവും സഞ്ചരിച്ച ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കുട്ടിയുടെ തല ശക്തിയായി വൈദ്യുത തൂണിലിടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad