Type Here to Get Search Results !

Bottom Ad

സ്‌കൂളില്‍ നടന്ന കലാപരിപാടിക്കായി പോയ യുവാവ് പറമ്പില്‍ മരിച്ച നിലയില്‍


ബന്തിയോട്: ബേക്കൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാന്തിക്കല്ലിലെ ബാബു-ലക്ഷ്മി ദമ്പതികളുടെ മകന്‍ നാരായണ(23)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച രാത്രി ബേക്കൂര്‍ സ്‌കൂളില്‍ നടന്ന കലാപരിപാടിക്കായി വീട്ടില്‍ നിന്ന് പോയതായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് നാരാണനെ സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കാണുന്നത്. സ്ഥലത്തെത്തി മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad