Type Here to Get Search Results !

Bottom Ad

കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കേസില്‍ കുടുങ്ങിയ പ്രൊഫസര്‍ക്ക് കേന്ദ്രസര്‍വകലാശാലയില്‍ സ്വീകരണം; വിവാദം


കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടികൂടി റിമാന്‍ഡിലായിരുന്ന പ്രൊഫസര്‍ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെ കേരള കേന്ദ്രസര്‍വകലാശാല അധികൃതര്‍ സ്വീകരണമൊരുക്കിയതായി ആക്ഷേപം. വി.സി ഇന്‍ചാര്‍ജ് പ്രൊഫ. കെ.സി ബൈജുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ നടന്ന റിപബ്ലിക് ദിന പരിപാടിയിലും പ്രൊഫ. എ.കെ മോഹന്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപബ്ലിക് ദിന പരിപാടിയുടെ ഭാഗമായി എടുത്ത ഗ്രൂപ് ഫോടോയിലും കൈക്കൂലി കേസില്‍ ഉള്‍പ്പെട്ട അധ്യാപകനെ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. ഗ്രൂപ് ഫോടോയും പുറത്തുവന്നിട്ടുണ്ട്.

വി.സി ഇന്‍ചാര്‍ജിന്റെ നടപടിക്കെതിരെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ പ്രതിഷേധമുയരുകയാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന കെ.സി ബൈജു രാജിവെക്കണമെന്ന ആവശ്യം വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തി കഴിഞ്ഞു. ഈ മാസം 10നാണ് കേന്ദ്രസര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക് വിഭാഗം മേധാവിയായിരുന്ന മോഹനനെ ഗസ്റ്റ് അധ്യാപകന്റെ പരാതിയെ തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സംസ്ഥാന വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം മുമ്പ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ്, ഡീന്‍, വിവിധ സെന്ററുകളുടെ ഡയറക്ടര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

വിസി ഇന്‍ചാര്‍ജ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നിവരുമായുള്ള തന്റെ ബന്ധം ഉപയോഗിച്ച് പുനര്‍നിയമനം, പിഎച്ച്ഡി അഡ്മിഷന്‍, ശമ്പളയിനത്തില്‍ അരിയറായി ലഭിക്കാനുണ്ടായിരുന്ന തുക തുടങ്ങിയവ നേടിത്തരാമെന്നായിരുന്നു പ്രൊഫ. മോഹന്റെ വാഗ്ദാനമെന്നാണ് ആരോപണം. എന്നാല്‍ ഗസ്റ്റ് അധ്യാപകന്‍ ഇക്കാര്യം വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad