Type Here to Get Search Results !

Bottom Ad

രാമക്ഷേത്ര പ്രതിഷ്ഠാദിനം: പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹരജി


മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹരജി. നിയമവിദ്യാര്‍ഥികളായ ശിവാംഗി അഗര്‍വാള്‍, സത്യജിത് സിദ്ധാര്‍ഥ് സാല്‍വേ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ഭംഗ്യ എന്നിവരാണ് ഹരജി നല്‍കിയത്. ഒരു പ്രത്യേക വിഭാഗത്തിന്റെ മതപരമായ ചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഹിന്ദു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സര്‍ക്കാര്‍ പരസ്യമായി ആഘോഷിക്കുകയും അതിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്യുന്നത് മതേതര തത്വങ്ങള്‍ക്കെതിരായ ആക്രമണമാണെന്നും ഹരജിയില്‍ പറയുന്നു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന സുപ്രിംകോടതിയുടെ മുന്‍കാല നിരീക്ഷണങ്ങളും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെഗോഷിയബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ സെക്ഷന്‍ 25 പ്രകാരം അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad