കാസര്‍കോട്: പൊലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്നു ദൃക്‌സാക്ഷികളുടെ മൊഴി കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. കേസ് ഈമാസം 27ന് വീണ്ടും പരിഗണിക്കും. അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫറാസ് (17) 2023 ആഗസ്ത് 25നാണ് അപകടത്തില്‍പ്പെട്ടത്.
സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടി കഴിഞ്ഞ് പള്ളിയിലേക്ക് പോകാനായി സുഹൃത്തുക്കളോടൊപ്പം കാറില്‍ ഇരിക്കുമ്പോള്‍ കുമ്പള എസ്.ഐയും സംഘവും എത്തി കാറിന്റെ ഡോറില്‍ ഇടിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കാര്‍ ഓടിച്ച് പോകുകയായിരുന്നു. പിന്നാലെ പൊലീസ് ജീപ്പ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് ഫറാസ് മരിച്ചത്. ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയിലായിരുന്ന ഫറാസ് ആഗസ്ത് 29ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.
മാതാവ് കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ കഴിഞ്ഞ മാസം നാലിന് കോടതി നേരിട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി പൊലീസുകാരുടെ ഭാഗത്ത് പ്രഥമദൃഷ്്ടായ വീഴ്ച കണ്ടെത്തുകയും എസ്.ഐക്കും രണ്ടു പൊലീസുകാര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു. സി.ആര്‍പിസി 190. 200 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സാക്ഷിവിസ്താരത്തിനായി ആറു പേര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇതില്‍ മൂന്നു പേരുടെ ദൃക്‌സാക്ഷികളെയാണ് കഴിഞ്ഞ ദിവസം കോടതി മൊഴിയെടുത്തത്.
Post a Comment
0 Comments