Type Here to Get Search Results !

Bottom Ad

കോളോട്ട് കുടുംബ സംഗമം ഡിസംബറില്‍; സംഘാടക സമിതി രൂപീകരിച്ചു


മുളിയാര്‍: കാസര്‍കോട് ജില്ലയിലെ പ്രസിദ്ധമായ കോളോട്ട് മമ്മിഞ്ഞി തറവാട്ടിന്റെ കുടുംബ സംഗമം ഡിസംബറില്‍ നടത്താന്‍ കോളോട്ട് ബഷീറിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ പലഭാഗത്തായി പരന്നുകിടക്കുന്നതാണ് കോളോട്ട് കുടുംബം. കുടുംബങ്ങള്‍ പരസ്പരം അറിയുക, തലമുറ കണ്ണിചേര്‍ക്കുക, ആരോഗ്യ പരിരക്ഷ നല്‍കുക, വിദ്യാഭ്യാസ ഉദ്യോഗ മേഖല പ്രോത്സാഹിപ്പിക്കുക, കാരുണ്യപദ്ധതി നടപ്പിലാക്കുക എന്നതാണ് മുഖ്യലക്ഷ്യം. കുടുംബ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സ്‌നേഹബന്ധം പരസ്പരം കൈമാറുന്നതിനും പ്രസ്തുത സംഗമം സഹായകരമാവുമെന്ന് യോഗം വിലയിരുത്തി.

ഒരുവര്‍ഷംനീണ്ട വിവിധ പരിപാടികള്‍ നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ കോളോട്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.ബി മുഹമ്മദ് കുഞ്ഞി വിഷയമവതരിപ്പിച്ചു. കെ. ഖാലിദ് കോളോട്ട്, ഖാലിദ് ബെള്ളിപ്പാടി, കോളോട്ട് മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍, കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി, കോളോട്ട് അബ്ദുല്ല, പന്നടുക്കം ഉമ്മര്‍, ബി.കെ ഹംസ, ഹനീഫ പന്നടുക്കം, ഉമ്മര്‍ തൈര, ഖാദര്‍ ആലൂര്‍, ഷരീഫ് പന്നടുക്കം, ഹംസ ചോയ്‌സ്, കെ.ബി ഫാറൂഖ് സംസാരിച്ചു

ഭാരവാഹികള്‍: കോളോട്ട് മുഹമ്മദ് കുഞ്ഞി (ചെയര്‍), കെ.ബി മുഹമ്മദ് കുഞ്ഞി (വര്‍ക്കിംഗ് ചെയര്‍), അബ്ദുല്‍ ഖാദര്‍ കോളോട്ട് (ജന. കണ്‍), അബ്ദുല്ലക്കുഞ്ഞി കെ.എം ആലൂര്‍ (വര്‍ക്കിംഗ് കണ്‍), ഹനീഫ പന്നടുക്കം (ട്രഷ) എന്നീ ഭാരവാഹികളടക്കം 51 വര്‍ക്കിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. അബ്ദുല്‍ ഖാദര്‍ കോളോട്ട് സ്വാഗവും, അബ്ദുല്ല കുഞ്ഞി കെ.എം നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad