അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിവസം പൊതു അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. റിസര്‍വ് ബാങ്കിനും ഓഹരി വിപണിക്കും പിന്നാലെയാണ് 22 തിയതി 11 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. 22-ന് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടുമെന്നും യു.പി. സര്‍ക്കാര്‍ അറിയിച്ചു. സമാനമായി ഹരിയാണയിലും മധ്യപ്രദേശിലും സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങളിലും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളും 22-ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ടര വരെ അടഞ്ഞുകിടക്കും. രാജസ്ഥാന്‍, ത്രിപുര, ഛത്തീസ്ഗഢ്, അസം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ഉച്ചവരെ അവധി പ്രഖ്യാപിച്ചു.
Post a Comment
0 Comments