ബദിയടുക്ക: മദ്രസയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് മത്സ്യവില്‍പ്പനക്കാരനായ ഷേണി പജിയാനയിലെ ഹംസയെ(55) അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇന്നലെ രാവിലെ 6.30 മണിയോടെ മദ്രസയില്‍ പോകുമ്പോള്‍ ഹംസ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ഉച്ചയോടെയാണ് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വൈകുന്നേരത്തോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹംസയെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
16:07:00
0
ബദിയടുക്ക: മദ്രസയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് മത്സ്യവില്‍പ്പനക്കാരനായ ഷേണി പജിയാനയിലെ ഹംസയെ(55) അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇന്നലെ രാവിലെ 6.30 മണിയോടെ മദ്രസയില്‍ പോകുമ്പോള്‍ ഹംസ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടി ഉച്ചയോടെയാണ് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വൈകുന്നേരത്തോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹംസയെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
Tags
Post a Comment
0 Comments