Type Here to Get Search Results !

Bottom Ad

ഗവര്‍ണര്‍ എത്തുന്നു; ചൊവാഴ്ച ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്


ഇടുക്കി: ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ. എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിച്ച ഒൻപതാം തീയതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി സമിതിയുടെ ക്ഷണത്തിനെതിരെയാണ് ഹർത്താൽ. അന്നേ ദിവസം ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെക്കത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയിൽ എത്താമെന്ന് അറിയിച്ചത്. എന്നാൽ രാജ്ഭവൻ മാർച്ചിനിടെ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നടപടി പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad