Type Here to Get Search Results !

Bottom Ad

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ യുവാവ് പിടിയില്‍


ദേവസ്വം മന്ത്രി കെ രാധാകൃഷ്്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍യുവാവ് പിടിയില്‍. തിരുവല്ല കടപ്ര സ്വദേശി ശരത്് നായര് എന്ന് വിളിക്കുന്ന സുരേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഡി വൈ എഫ് ഐ നല്‍കിയ പരാതിയില്‍ ആണ് പുളിക്കീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ അധിക്ഷേപം. എഫ്എഫ്‌സി ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ മന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad