Type Here to Get Search Results !

Bottom Ad

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍


വിദ്യാനഗര്‍ (www.evisionnews.in): സഹോദരന്‍ പ്രതിയായ പിടിച്ചുപറി കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. ഉളിയത്തടുക്ക പള്ളം റോഡ് ബള്ളങ്കൈ ക്വാര്‍ട്ടേഴ്‌സിലെ കെ. ഉസ്മാന്‍ എന്ന ചാര്‍ളി ഉസ്മാന്‍ (42) ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. എതിര്‍ത്തോട് പാടിയിലെ നവീന്‍കുമാറി(24)നെ ഉളിയത്തടുക്കയില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2019ല്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണം പിടിച്ചുപറിച്ച കേസില്‍ ഉസ്മാന്റെ സഹോദരന്‍ സത്താര്‍ പ്രതിയാണ്. ഈ കേസ് കാസര്‍കോട് അഡീ. ജില്ലാ കോടതി(രണ്ട്)യില്‍ പരിഗണനയിലിരിക്കെയാണ് ഉസ്മാന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഉസ്മാനെ കാസര്‍കോട് പൊലീസ് നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad