Type Here to Get Search Results !

Bottom Ad

മിസോറാം നിയമസഭ തെരഞ്ഞെടുപ്പ്: ഫലം ഇന്നറിയാം


ഐസ്വാള്‍: മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും സൊറം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.ബി.ജെ.പിയും ശുഭപ്രതീക്ഷയിലാണ്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ . എല്ലാ പാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷമായ 21ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് ,സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് കോണ്‍ഗ്രസ് എന്നിവ 40 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ ബി.ജെ.പി 23 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് നിര്‍ത്തിയത്.ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ മിസോറമില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മിസോറാമില്‍ ഞായറാഴ്ച പ്രത്യേക ദിനമായതിനാല്‍ ഇത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. നിവേദനങ്ങളെ തുടര്‍ന്നാണ് കമ്മിഷന്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad