കോഴിക്കോട്: സിപിഎമ്മും ഡിവൈഎഫ്ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താന്‍ ശ്രമിക്കുകയാണെന്ന സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനെക്കെതിരെ ഡിവൈഎഫ്‌ഐ. നാസര്‍ ഫൈസിയുടേത് പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത പ്രസ്താവനയാണെന്നും ആര്‍ക്കും ആരെയും വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.
സിപിഎമ്മും ഡിവൈഎഫ്ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താന്‍ ശ്രമിക്കുന്നുവെന്ന് നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വികെ സനോജ്. മുസ്ലിം ലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മതപണ്ഡിത സംഘടനയായ സമസ്തയുടെ ഭാരവാഹിയാണ് നാസര്‍ ഫൈസി കൂടത്തായി ക്യാംപസുകളില്‍ ചിലര്‍ മതനിരാസം പ്രചരിപ്പിക്കുന്നുവെന്നാണ് എസ്എഫ്ഐയെ പേരെടുത്ത് പറയാതെ മറ്റൊരു സമസ്ത നേതാവായ അബ്ദുസമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചത്. ഇതേ അഭിപ്രായം തന്നെ മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പ്രകടിപ്പിച്ചു.
Post a Comment
0 Comments