Type Here to Get Search Results !

Bottom Ad

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ പ്രമേയം; പിന്തുണച്ച് ഇന്ത്യ


ന്യൂയോർക്ക്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു. ഇസ്രായേലും അമേരിക്കയുമടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ആസ്ത്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ, എന്നീ രാജ്യങ്ങളാണ് വെടിനിർത്തലിനെ എതിർത്തത്. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു.എൻ പ്രമേയം പാസാക്കുന്നത്. 

ഒക്ടോബർ 27ന് 120 രാജ്യങ്ങളുടെ പിന്തുണയിൽ പ്രമേയം പാസാക്കിയിരുന്നു. അതേസമയം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്ന ഇസ്രായേൽ നിലപാട് യു.എസ് തള്ളി. ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രിയാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്നും ഓസ്‌ലോ കരാർ അപ്രസക്തമെന്നും വ്യക്തമാക്കി. എന്നാൽ ഇത് തള്ളിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫലസ്തീൻ അതോറിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട ഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad