Type Here to Get Search Results !

Bottom Ad

എം.ഐ.സി മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം


മാഹിനാബാദ്: കാസര്‍കോട് ജില്ലയുടെ പ്രമുഖ വിദ്യഭ്യാസ സമുച്ചയം മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് മുപ്പതാം വാഷിക സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ചട്ടഞ്ചാല്‍ മാഹിനാബാദ് കാപസിലെ സി.എം. ഉസ്താദ് നഗറില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന ം നിര്‍വഹിക്കും. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, ചെമ്പരിക്ക- മംഗളൂരു ഖാസി ത്വാഖാ അഹ്മദ് മൗലവി, എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ, സിഎച്ച് കുഞ്ഞമ്പു എംഎല്‍എ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. സ്ഥാപന ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി അദ്ധ്യക്ഷത വഹിക്കും.

മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ വ്യത്യസ്ഥ സെഷനുകള്‍ നടക്കും. ഗ്രാന്‍ഡ് അസംബ്ലി, സ്റ്റുഡന്‍സ് കോണ്‍ക്ലേവ്,അഹ്ലസുന്ന കോണ്‍ഫറന്‍സ്, മജ്ലിസുന്നൂര്‍, പ്രവാസി & ലീഡേഴ്സ് മീറ്റ് തുടങ്ങിയ സെഷനുകളില്‍ സംസ്ഥാനത്തെ മത-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ പങ്കെടുക്കും.

സമ്മേളനത്തിന് ഉണര്‍വ്വ് 
പകര്‍ന്ന് പുസ്തകോത്സവം
ഉദുമ: മൂന്ന് ദിവസം നീ നില്‍ക്കുന്ന എം ഐ സി മുപ്പതാം വാہഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി ഉദുമ ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥി കൂട്ടായ്മ ദിശയും കേരളത്തിലെ പ്രമുഖ പ്രസാധകരും സംയുക്തമായി നടത്തുന്ന പുസ്തകോത്സവം എം ഐ സി മാഹിനാബാദ് ക്യാംപസില്‍ തുടക്കം കുറിച്ചു. സ്ഥാപന പ്രിൻസിപ്പാള്‍ ജാബിര്‍ ഹുദവി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സ്, ബുക്പ്ലസ്, ഒലീവ് ബുക്‌സ്, ഐ പി എച്ച് തുടങ്ങിയ ഇരുപത്തഞ്ചോളം പ്രസാധകരാണ് പുസ്തകോത്സവത്തില്‍ ദിശയുമായി സഹകരിക്കുന്നത്.

പതിനായിരത്തോളം പുസ്തകങ്ങളാണ് പുസ്തകോത്സവത്തില്‍ വില്‍പ്പനക്കായി എത്തുന്നത്. ജിأയിലെ ആയരിക്കണക്കിന് വായനക്കാര്‍ക്ക് മുതല്‍കൂട്ടാവുമെന്ന പ്രതീക്ഷയമാണ് സംഘാടകര്‍ക്ക്. ചുരുങ്ങിയത് ആറ് ദിവസം കൊണ്ട് 5000 പുസ്തകങ്ങളെങ്കിലും വിറ്റഴിക്കപ്പെടുമെന്നാണ് ലക്ഷ്യം. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും ഓൺലൈനായി ബുക്കിംഗ് നടത്താനുള്ള സംവിധാനവും സംഘാടകര്‍ ചെയ്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി അയക്കുന്ന ഗൂഗിള്‍ ഫോമില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ചാല്‍ വീട്ടിലേക്ക് പുസ്തകമെത്തുന്ന രീതിയാണ് സംഘാടകര്‍ ഒരുക്കിവെച്ചിട്ടുള്ളത്.

സ്മൃതി യാത്ര നാളെ
മാഹിനാബാദ്: എം ഐ സി മുപ്പതാം വാہഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സ്മൃതി യാത്ര നാളെ രാവിലെ 11 മണിക്ക് നടക്കും. എം. ഐ. സി. സ്ഥാപകന്‍ മംഗലാപുരം ചെമ്പരിക്ക ഖാസിയായിരുന്ന സി. എം. അബ്ദുല്ല മുസ്ല്യാര്‍, കോട്ടിക്കുളം പൗര പ്രമുഖനായിരുന്ന സിങ്കപ്പൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, എം. ഐ. സിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ വ്യവസാ പ്രമുഖൻ തെക്കില്‍ മുസ ഹാജി തുടങ്ങിയവരുടെ ഖബര്‍ സിയാറത്തോടെയാണ് സമൃതി യാത്ര ആരംഭിക്കുന്നത്. ജില്ലയിലെ മതമേഖലയിലെ പ്രമുഖര്‍ സ്മൃതി യാത്രയ്ക്ക് നേതൃത്വം നല്‍കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad