Type Here to Get Search Results !

Bottom Ad

സിറ്റി ഗോള്‍ഡ് 25-ാം വാര്‍ഷിക ആഘോഷത്തിന് തുടക്കം


കാസര്‍കോട്: 'ലഹരി വിമുക്ത കേരളം ലഹരി വിമുക്ത കാസര്‍കോട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് സിറ്റി ഗോള്‍ഡ് സ്റ്റാഫ് ആന്റ് മാനേജ്‌മെന്റ് മുഴുവന്‍ ടീം സിറ്റി ഗോള്‍ഡ് ജംഗ്ഷന്‍ മുതല്‍ പഴയ ബസ് സ്റ്റാന്റ് വഴി പുലിക്കുന്നു വരെ പദയാത്ര നടത്തി. പ്രിയപ്പെട്ട സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് അധ്യക്ഷത വഹിച്ചു. നാര്‍കോട്ടിക്ക് ഡിവൈഎസ്പി മാത്യു ബോധവത്കരണ ക്ലാസ് നടത്തി. സിറ്റി ഗോള്‍ഡ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മാതൃകാപരമായ മുന്നേറ്റമാണെന്നും അദ്ദേഹം ഉണര്‍ത്തി.

ചടങ്ങില്‍ ഡയറക്ടര്‍മാരായ നൗഷാദ്, ദില്‍ഷാദ്, ഇര്‍ഷാദ് സംസാരിച്ചു. ബ്രാഞ്ച് മാനേജര്‍ തംജീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇത്തരം സാമൂഹിക മുന്നേറ്റങ്ങള്‍ അനിവാര്യമാണെന്നും ഇതൊരു തുടക്കമാണെന്നും ഇനിയും ഇത്തരം കാര്യങ്ങളില്‍ സജീവമായി ഇടപെടുമെന്നും സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ചെയര്‍മാന്‍ കരീം കോളിയാട് അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad