Type Here to Get Search Results !

Bottom Ad

പ്രവാസി ലീഗ് ടി.ഇ അബ്ദുള്ള സ്മാരക അവാര്‍ഡ് സമര്‍പ്പിച്ചു


മുതുകാട് ഭിന്നശേഷിക്കാര്‍ക്ക് ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം: കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: മാന്ത്രികവിദ്യ ഉപേക്ഷിച്ച് നിലാരംഭരും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന് ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമാണ് പ്രൊഫ. ഗോപിനാഥ് മുതുകാട് എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കിയാണ് മാന്ത്രികവിദ്യ ഉപേക്ഷിച്ച് മുതുകാട് ഇവര്‍ക്ക് കൈതാങ്ങായി വന്നത്. മുതുകാട് ചെയ്യുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട്ടെ നല്ലവരായ മനുഷ്യര്‍ അകമഴിഞ്ഞ് സഹായിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് നേതാവും കാസര്‍കോട് നഗരസഭ ചെയര്‍മാനും ജില്ലയുടെ സാംസ്‌കാരിക മുഖവുമായിരുന്ന ടി.ഇ അബ്ദുള്ളയുടെ ഓര്‍മയ്ക്കായി കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ ടി.ഇ അബ്ദുല്ല സ്മാരക അവാര്‍ഡ് പ്രൊഫ. ഗോപിനാഥ് മുതുകാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെര്‍ക്കള ഐമാക്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം ഖാദര്‍ ഹാജി സ്വാഗതം പറഞ്ഞു. ജൂറി അംഗം ബഷീര്‍ വെള്ളിക്കോത്ത് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രവാസികള്‍ക്കുള്ള 'കരുതലിന്റെ കാവല്‍' സുരക്ഷാ സ്‌കീമിന്റെ ലോഞ്ചിംഗ് ദുബായ് കെ.എം.സി.സി ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വഹിച്ചു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എകെഎം അഷ്‌റഫ്, ചെര്‍ക്കള മാര്‍തോമ ബധിര വിദ്യാലയം അഡ്മിനിസ്ട്രേറ്റര്‍ റവ. ഫാദര്‍ മാത്യൂ ബേബി, കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍,

മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ പിഎം മുനീര്‍ ഹാജി, കെ.ടി. സഹദുള്ള, എം.ബി. യൂസുഫ്,കെഇഎ ബക്കര്‍, എ.എം.കടവത്ത്, എജിസി ബഷീര്‍, എബി ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, കാപ്പില്‍ മുഹമ്മദ് പാഷ, ഇമ്പിച്ചി മമ്മു ഹാജി, കെ.സി. അഹമ്മദ്,ജൂറി അംഗം ടിഎ ഷാഫി, ജലീല്‍ രാമന്തളി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, എ.കെ. ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ദാവൂദ് ചെമ്പിരിക്ക, ബി.യു. അബ്ദുല്ല, സലാം ഹാജി, ബഷീര്‍ കല്ലിങ്കാല്‍, കെ. കെ. ശാഫി ഹാജി, സെഡ് എ. മൊഗ്രാല്‍, ജാഫര്‍ എരിയാല്‍,യൂസഫ് ഹാജി പടന്ന, ഫൈസല്‍ ചേരക്കാടത്ത്, അഹമ്മദലി മൂഡം ബയല്‍, മുനീര്‍ പി. ചെര്‍ക്കള, അബ്ദുല്‍ റഹ്മാന്‍ബന്തിയോട് ,അഷറഫ് എടനീര്‍, അനീസ് മാങ്ങാട്, അസീസ് കളത്തൂര്‍ ,സഹീര്‍ ആസിഫ്, കെ.പി. മുഹമ്മദ്അഷറഫ് ,മുത്തലിബ് പാറക്കെട്ട്, ഷാഹിന സലീം,രമേശന്‍മുതലപ്പാറ, ജലീല്‍ എരുതും കടവ് , ഇഖ്ബാല്‍ ചേരൂര്‍ ,ഖാദര്‍ ബദ്രിയ ,എ.ബി. കലാം പ്രസംഗിച്ചു. പ്രവാസി ലീഗ് ജില്ലാ ട്രഷറര്‍ ടിപി കുഞ്ഞബ്ദുല്ല ഹാജി നന്ദി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad