ചട്ടഞ്ചാല്‍: കുട്ടികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡിവൈഡറില്‍ തട്ടി നിന്നു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ മൈലാട്ടി ദേശീയ പാതയിലാണ് അപകടം. അപകടത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയത്. കുട്ടികളെ ഇറക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്‌കൂളിന്റെ ബസിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും മത്സരിച്ചോടിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.
കുട്ടികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു
20:17:00
0
ചട്ടഞ്ചാല്‍: കുട്ടികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡിവൈഡറില്‍ തട്ടി നിന്നു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ മൈലാട്ടി ദേശീയ പാതയിലാണ് അപകടം. അപകടത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയത്. കുട്ടികളെ ഇറക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്‌കൂളിന്റെ ബസിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും മത്സരിച്ചോടിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.
Tags
Post a Comment
0 Comments