ബേക്കല്‍: വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ഇന്‍ഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി ഇഫ്തിഖാര്‍ അഹ്മദിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ നവംബര്‍ 13നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഇന്റേണല്‍ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ തല കറങ്ങി വീണ വിദ്യാര്‍ഥിനിയോട് അധ്യാപകന്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. എന്നാല്‍ പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നുമായിരുന്നു അധ്യാപകന്റെ പ്രതികരണം.
ലൈംഗികാതിക്രമ പരാതിയില്‍ കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു
06:06:00
0
ബേക്കല്‍: വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ഇന്‍ഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി ഇഫ്തിഖാര്‍ അഹ്മദിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ നവംബര്‍ 13നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഇന്റേണല്‍ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ തല കറങ്ങി വീണ വിദ്യാര്‍ഥിനിയോട് അധ്യാപകന്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. എന്നാല്‍ പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നുമായിരുന്നു അധ്യാപകന്റെ പ്രതികരണം.
Tags
Post a Comment
0 Comments