തിരുവനന്തപുരം: നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. വടകര സ്വദേശി എം.കെ യൂസുഫാണ് പരാതി നല്‍കിയത്. കോടതി വിധി അനുസരിക്കാതെ മന്ത്രി കബളിപ്പിക്കുന്നെന്നും സാമ്പത്തിക തട്ടിപ്പുകേസില്‍ 63 ലക്ഷം രൂപ വാങ്ങിനല്‍കാന്‍ ഇടപെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഇതിനു മുമ്പും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. അതിനാലാണ് മന്ത്രിക്കെതിരെയുള്ള പരാതിയുമായി നവകേരളസദസിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നവകേരള സദസ്സിന്റെ വിജയവും ശോഭയും അസ്വസ്ഥത സൃഷ്ടിച്ച ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ കോടാലിപ്പിടികളാണു തനിക്കെതിരെയുള്ള അപവാദ പ്രചരണത്തിന്റെ പിന്നിലെന്നായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഞാനുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു സാമ്പത്തിക ഇടപാടില്‍ എന്നെയും പ്രതിചേര്‍ത്തു കൊടുത്ത കേസിലെ വിധിക്കെതിരെ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷനോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ കേസിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതും വാര്‍ത്താ മാധ്യമങ്ങളിലൂടെ ഇതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചതുമാണ്.
Post a Comment
0 Comments