കാസര്‍കോട്: ആളുകള്‍ നോക്കിനില്‍ക്കെ കാര്‍ നിര്‍ത്തി വ്യാപാരിയായ യുവാവ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി. വെള്ളിയാഴ്ച രാവിലെ 5.00 മണിയോടെയാണ് സംഭവം. കാസര്‍കോട് നഗരത്തിലെ ജൂസ് മഹല്‍ ഹോട്ടല്‍ ഉടമ ഹസന്‍ ആണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. കാറിലെത്തിയ യുവാവ് പാലത്തിന് സമീപം നിര്‍ത്തി ചെരുപ്പഴിച്ചുവെച്ച ശേഷം പുഴയില്‍ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ കാറില്‍ വച്ചിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്സും എത്തി കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.
ആളുകള്‍ നോക്കി നില്‍ക്കെ കാര്‍ നിര്‍ത്തി കാസര്‍കോട്ടെ ഹോട്ടലുടമ പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി; തിരച്ചില്‍ തുടരുന്നു
10:07:00
0
കാസര്‍കോട്: ആളുകള്‍ നോക്കിനില്‍ക്കെ കാര്‍ നിര്‍ത്തി വ്യാപാരിയായ യുവാവ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി. വെള്ളിയാഴ്ച രാവിലെ 5.00 മണിയോടെയാണ് സംഭവം. കാസര്‍കോട് നഗരത്തിലെ ജൂസ് മഹല്‍ ഹോട്ടല്‍ ഉടമ ഹസന്‍ ആണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. കാറിലെത്തിയ യുവാവ് പാലത്തിന് സമീപം നിര്‍ത്തി ചെരുപ്പഴിച്ചുവെച്ച ശേഷം പുഴയില്‍ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ കാറില്‍ വച്ചിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്സും എത്തി കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.
Tags
Post a Comment
0 Comments