Type Here to Get Search Results !

Bottom Ad

സമരാവേശവുമായി മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് ഇന്ന് കാഞ്ഞങ്ങാട്ട്


കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ മുദ്രവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച് ആദ്യ ദിനം തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി നീലേശ്വരം കോട്ടപ്പുറത്ത് സമാപിച്ചു. തൃക്കരിപ്പൂരില്‍ ആദ്യദിന യാത്ര സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീര്‍ ഉല്‍ഘാടനം ചെയ്തു. കോട്ടപ്പുറത്ത് നടന്നസ്വീകരണ സമ്മേളന യുത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ പി കെ സി റൗഫ് ഹാജി അധ്യക്ഷത വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ സലീം പടന്ന സ്വാഗതം പറഞ്ഞു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അഷറഫ് എടനീര്‍ , ജാഥ നായകന്‍ അസീസ് കളത്തൂര്‍ ,ഉപനായകന്‍ സഹീര്‍ ആസിഫ് വി കെ പി ഹമീദലി , ടി സി എ റഹ്മാന്‍ , എ ജി സി ബഷീര്‍, സത്താര്‍ വടക്കുമ്പാട്, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ, യൂസഫ് ഉളുവാര്‍, എം ബി ഷാനവാസ്, ശിഹാബ് മാസ്റ്റര്‍, എം എ നജീബ്, എ മുഖ്താര്‍, ഹാരിസ് തായല്‍, ഷംസുദീന്‍ ആവിയില്‍ , ബാതിഷ പൊവ്വല്‍, റഫീഖ് കേളോട്ട്, എം പി നൗഷാദ്, നൂറുദ്ദീന്‍ ബെളിഞ്ചം, വി പി പി ശുഹൈബ്, റഫീഖ് കോട്ടപ്പുറം, നിസാം പട്ടേല്‍, ഇ എം കുട്ടി ഹാജി, റസാഖ് തായലകണ്ടി, അഡ്വ.കെ പി നസീര്‍, എല്‍ ബി നിസാര്‍ , ഇ കെ മജീദ്, എന്‍ പി മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി പെരുമ്പ തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad