ഉദുമ: വിദ്വേഷത്തിനെതിരെ ദുര്‍ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ച് മൂന്നാം ദിനം ഉദുമ മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി മേല്‍ പറമ്പില്‍ സമാപിച്ചു. രാവിലെ പൂച്ചക്കാടില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ടിഡി കബീര്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു.
മേല്‍പറമ്പില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി മണ്ഡലം ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. റഊഫ് ബാവിക്കര സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട്, ദേശീയ സെക്രട്ടറി ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, യൂത്ത് മാര്‍ച്ച് ക്യാപ്റ്റന്‍ അസീസ് കളത്തൂര്‍, വൈസ് ക്യാപ്റ്റന്‍ സഹീര്‍ ആസിഫ്, ഡയറക്ടര്‍ എം.ബി ഷാനവാസ്, കോഡിനേറ്റര്‍ എം.സി. ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍ ചെര്‍ക്കള, ശംസുദ്ദീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, ഹാരിസ് അങ്കകളരി, റഫീഖ് കേളോട്ട്, നൗഷാദ് എം.പി, നൂറുദ്ധീന്‍ ബെളിഞ്ചം അഭിവാദ്യം അര്‍പ്പിച്ചു.
കെഎഇ ബക്കര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂസുഫ് ഉളുവാര്‍, ഷഹീദ റാശിദ്, ഹമീദ് മാങ്ങാട്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, അബ്ദുല്‍ ഖാദര്‍ കളനാട്, സോളാര്‍ കുഞ്ഞഹമ്മദാജി, ഹാരിസ് തൊട്ടി, ഹാജി അബ്ദുള്ള ഹുസൈന്‍, പെരുമ്പള മുഹമ്മദ് കുഞ്ഞി, ഷംസീര്‍ മൂലടുക്കം ഹസൈനാര്‍ കീഴൂര്‍, സലാം മാണിമൂല, ദാവൂദ് പള്ളിപ്പുഴ സുല്‍വാന്‍ ചെമനാട്, മൊയ്തു തൈര, അബ്ദുല്ല പരപ്പ, ഖാദര്‍ ഖാത്തിം, കെ.ബി.എം ശരീഫ് കാപ്പില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മന്‍സൂര്‍ മല്ലത്ത്, ചോണായി മുഹമ്മദ് കുഞ്ഞി, മുസ്തഫ പാറപ്പള്ളി, ലത്തീഫ് പടുപ്പ്, ബഷീര്‍ പള്ളങ്കോട്, ഹുസൈനാര്‍ തെക്കില്‍, അന്‍വര്‍ കോളിയടുക്കം സംബന്ധിച്ചു.
Post a Comment
0 Comments