കാസര്‍കോട്: ബഹുസ്വര ഇന്ത്യയ്ക്കായി, ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയവുമായി എസ്ടിയു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 21ന് വൈകിട്ട് മൂന്നു മണിക്ക് കാസര്‍കോട്ടു നിന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന സമര സന്ദേശ യാത്ര വിജയിപ്പിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് എസ്.ടി.യു ജില്ലാ പ്രവര്‍ത്തക സമിതി യോഗം രൂപം നല്‍കി.
ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനായി ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ സംഘാടക സമിതി യോഗം ചേരും. ഒക്ടോബര്‍ 21ന് വൈകുന്നേരം ആറു മണിക്ക് തൃക്കരിപ്പൂരില്‍ ജാഥയ്ക്ക് സ്വീകരണം ഏര്‍പ്പെടുത്തും. സ്വീകരണ പരിപാടിയുടെ വിജയത്തിനായി ഒക്ടോബര്‍ ആറിന് വൈകുന്നേരം നാലു മണിക്ക് തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തില്‍ സംഘാടക സമിതിയോഗം വിളിച്ചുചേര്‍ക്കും.
ഒക്ടോബര്‍ എട്ടിനകം ഫെഡറേഷന്‍ ജില്ലാ യോഗങ്ങളും 15നകം യൂണിറ്റ് യോഗങ്ങളും ചേരാനും 20ന് എല്ലാ യൂണിറ്റുകളിലും പതാക ദിനം ആചരിക്കാനും തീരുമാനിച്ചു. ജില്ലാ പ്രവര്‍ത്തക സമിതി യോഗം എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ്് എ അബ്ദുള്‍ റഹ്്ാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്് എംഎ മക്കാര്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറിഷറീഫ് കൊടവഞ്ചി, ജില്ലാ ഭാരവാഹികളായ മുത്തലിബ് പാറകെട്ട്, കുഞ്ഞാമദ് കല്ലൂരാവി, മാഹിന്‍ മുണ്ടക്കൈ, പി ഐ.എ ലത്തീഫ്, ഉമ്മര്‍ അപ്പോളോ, എല്‍കെ ഇബ്രാഹിം, മൊയ്തീന്‍ കൊല്ലമ്പാടി, ടി.പി മുഹമ്മദ് അനീസ്, പി.പി നസീമ, ബീഫാത്തിമ്മ ഇബ്രാഹിം, യൂനുസ് വടകരമുക്ക്, സി.എ ഇബ്രാഹിം എതിര്‍തോട്, സുബൈര്‍ മാര, ശുക്കൂര്‍ ചെര്‍ക്കള, ബഷീര്‍ പള്ളങ്കോട്, കെ.ടി. അബ്ദുള്‍ റഹ്മാന്‍, സിദ്ധീഖ് ചക്കര, ഷക്കീല മജീദ്, കെ.എം റഫീഖ്, മുഹമ്മദ് ബേഡകം, ബി.എം ഹാരീസ് ബോവിക്കാനം,
ഹനീഫ പാറ ചെങ്കള, എന്‍.എം ശാഫി, എം നൈമുന്നിസ, റൗഫ് ബായിക്കര, ശിഹാബ് റഹ്്മാനിയ നഗര്‍, സീനത്ത് ബാനു എസ്.കെ, നൂര്‍ജഹാന്‍ സി.എ, ഷബീബ ചെമ്മനാട്, ജമീല, ശാഫി പള്ളത്തടുക്ക, ഹസന്‍ പതിക്കുന്ന്, ഫാത്തിമത്ത് സുഹറ പ്രസംഗിച്ചു.
Post a Comment
0 Comments