കണ്ണൂര്‍: തലശ്ശേരിയില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ നിന്ന് കൊമ്പന്‍ചെല്ലി വിഭാഗത്തില്‍പെട്ട വലിയ വണ്ടിനെ പുറത്തെടുത്തു. കളിക്കിടയില്‍ പെട്ടെന്ന് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ കുടുങ്ങിയ വണ്ടിനെ കണ്ടെത്തിയത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെണ്‍കുഞ്ഞിന്റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പന്‍ ചെല്ലി ഇനത്തില്‍പെട്ട വണ്ട് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുഞ്ഞിന് പെട്ടെന്ന് ശ്വാസതടസം നേരിടുകയായിരുന്നു. ശ്വാസതടസമുണ്ടാകാനുള്ള കാരണമറിയാതെ വീട്ടുകാരും ആകെ ആശങ്കയിലായി. ഉടന്‍ തന്നെ വീട്ടുകാര്‍ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ എന്താണ് പ്രശ്‌നമെന്ന് കണ്ടെത്താനായില്ല.
Post a Comment
0 Comments