Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ഓഫീസ് നിര്‍മാണ ഫണ്ട് സമാഹരണത്തിന് തുടക്കം


കാസര്‍കോട്: മുസ്ലിം ലീഗിന്റെ വളര്‍ച്ചയോടൊപ്പം പാര്‍ട്ടി ഓഫീസുകള്‍ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും അഭയ കേന്ദ്രമാണെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന മുസ് ലിം ലീഗിന്കാലഘട്ടത്തിന്റെആവശ്യം പരിഗണിച്ച് ആധുനിക രീതിയിലുള്ള ഓഫീസുകള്‍ അത്യാവശ്യമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് ആധുനിക സൗകര്യങ്ങളോടുകൂടി ഏകദേശം 12 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ഫണ്ട് വ്യവസായ പ്രമുഖന്‍ എന്‍.എ അബൂബക്കര്‍ ഹാജിയില്‍ നിന്നും തുക സ്വീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.

പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, ടി.എ മൂസ, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ. റഹ്മാന്‍, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, അസീസ് മരിക്കെ, ടി.എം. ഇഖ്ബാല്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, എ.കെ. ഹാരിഫ്, അഷ്‌റഫ് എടനീര്‍, കാപ്പില്‍ മുഹമ്മദ് പാഷ, സി. മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, ഷാഹിന സലീം, ഖാദര്‍ ഹാജി ചെങ്കള, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, ബേക്കല്‍ സാലിഹ് ഹാജി, കെ.എം. ബഷീര്‍, അന്‍വര്‍ കോളിയടുക്കം, ഹനീഫ നെല്ലിക്കുന്ന്, ജലീല്‍ കടവത്ത്, സയ്യിദ് ഹാദി തങ്ങള്‍, സൈഫുള്ള തങ്ങള്‍ പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad