ഗസ്സ: ഗസ്സയിൽ രണ്ടാംഘട്ട ആക്രമണം തുടങ്ങിയെന്ന് ഇസ്രായേൽ. ശനിയാഴ്ച രാത്രി നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം പറഞ്ഞത്. കരസേനയെ അയച്ചുകൊണ്ട് സൈന്യം ഗസ്സയ്‌ക്കെതിരായ യുദ്ധത്തിൽ 'രണ്ടാം ഘട്ടം' തുടങ്ങിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ 7,700 പേർ ഫലസ്തീനികൾ കൊല്ലപ്പെട്ടിരിക്കെയാണ് പുതിയ നീക്കം.
യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഭൂമിയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും ഇസ്രായേൽ ആക്രമണം വിപുലപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയ്ക്കുള്ളിലെ കര പ്രവർത്തനങ്ങൾ ക്രമേണ വിപുലീകരിക്കുകയാണെന്ന് ഇസ്രായേൽ സൈന്യവും പറഞ്ഞു. രണ്ടാംഘട്ടം ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായിരിക്കുമെന്നും എന്നാൽ തങ്ങൾ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു.
Post a Comment
0 Comments