കാസര്‍കോട്: മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലടക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍. വാഹന പരിശോധനയുടെ മറവില്‍ പുത്തിഗെ പഞ്ചായത്തിലെ ഒരു വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചവരെ തിരഞ്ഞുപിടിച്ചാണ് പൊലീസ് പ്രതികാര നടപടികളുടെ ഭാഗമായി കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്നത്.
യൂത്ത് ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്്മാനെ പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ച് പിടികൂടിയ പൊലീസ് നടപടി അത്യന്തം പ്രതിഷേധര്‍ഹമാണ്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നടക്കുന്ന മുഴുവന്‍ സാമുഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മണല്‍ മാഫിയകള്‍ക്കും മയക്കുമരുന്ന് വിതരണ സംഘങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് അറിയപ്പെടുന്ന സി.പി.എം പ്രവര്‍ത്തകരാണ്. പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും ഭരിക്കുന്നതും നിയന്ത്രിക്കുന്നതും സി.പി.എം ഏരിയ സെക്രട്ടറിമാരാണ്. ഇവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ് നിരപരാധികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കൂടുക്കി പീഡിപ്പിക്കുകയാണ്. പൊലീസിന്റെ അനാവശ്യ ഇടപെടലുകളും പ്രതികാര നടപടികളും ഇരട്ടനീതിയും അംഗീകരിക്കാന്‍ കഴിയില്ല.
ഇതിനെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.
Post a Comment
0 Comments