Type Here to Get Search Results !

Bottom Ad

കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കണ്‍വന്‍ഷന്‍ നടത്തി


കാസര്‍കോട്: കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് ചെത്താനം ഉദ്ഘാടനം ചെയ്തു. സ്‌മോക്കി കഫേയില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എന്‍.എച്ച് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫായിസ് ഗോളിയടുക്ക സ്വാഗതം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍മപദ്ധതി തയാറാക്കാനും അതനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. കെ.എം.സി.സിയുടെ നേതൃത്ത്വത്തില്‍ നടക്കുന്ന ഖായിദേ മില്ലത്ത് സൗദം ഫണ്ട് സമാഹരണം വിജയിപ്പിക്കാനും തീരുമാനിച്ചു. ജനറല്‍ സെക്രട്ടറിയായി ഹൈദര്‍ കുടുപ്പംകുഴിയെ തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി ഷറീഫ് പള്ളത്തടുക്ക, പഞ്ചായത്ത് ട്രഷറര്‍ സാദിക്ക് ചെന്നാര്‍ക്കട്ട, ജലീല്‍ മാന്യ, അന്‍സാര്‍ മാന്യ, സിനാന്‍ ബീജന്തടുക്ക, അഷ്ഫാഖ് സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad