Type Here to Get Search Results !

Bottom Ad

ഭക്ഷ്യ വസ്തുക്കള്‍ പത്രക്കടലാസില്‍ പൊതിയരുത് കര്‍ശന മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി അതോറിറ്റി


കാസര്‍കോട്: ഭക്ഷ്യവസ്തുക്കള്‍ പത്രകടലാസില്‍ പൊതിയുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. ന്യൂസ്പേപ്പറില്‍ ഉപയോഗിക്കുന്ന മഷിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനും വിളമ്പുന്നതിനും സൂക്ഷിക്കുന്നതിനും പത്രങ്ങള്‍ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോടും ഭക്ഷ്യ വില്‍പ്പനക്കാരോടും എഫ്എസ്എസ്എഐ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജി കമലാ വര്‍ധന റാവു ശക്തമായി അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad