Type Here to Get Search Results !

Bottom Ad

സൂര്യന് അരികിലേക്ക് കുതിച്ച് ഇന്ത്യ, ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചു


ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് രാവിലെ 11:50നായിരുന്നു വിക്ഷേപണം. 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ചിയന്‍ പോയന്റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 125 ദിവസം നീളുന്നതാണ് യാത്ര.

ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍ 1 സഞ്ചരിക്കുക. സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തല്‍സമയം നിരീക്ഷിക്കാനും ആ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണം സമം ആകുന്ന എല്‍ 1 പോയിന്റില്‍ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ തുടര്‍ച്ചയായി ആദിത്യയ്ക്ക് സൂര്യനെ നിരീക്ഷിക്കാനാകും. വിക്ഷേപണ ശേഷം ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലാണ് ആദിത്യയെ ആദ്യം സ്ഥാപിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad