കൊല്ലം: പുറത്ത് പി.എഫ്.ഐ എന്ന് ചാപ്പകുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയ സംഭവത്തില്‍ സൈനികനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാര്‍, സുഹൃത്ത് ജോഷി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കലാപശ്രമം, തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സുഹൃത്തിന് പണം കൊടുക്കാന്‍ പോകുന്ന സമയത്ത് വഴിയില്‍ കുറച്ചുപേരെ കാണുകയും അവര്‍ തന്നെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് എന്തോ ചാപ്പ കുത്തുകയും ചെയ്തുവെന്നായിരുന്നു സൈനികന്റെ പരാതി.
സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് പി.എഫ്.ഐ എന്നാണ് എഴുതിയതെന്ന് മനസിലായതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ജോഷി നല്‍കിയ മൊഴിയാണ് സൈനികനെ കുരുക്കിയത്. തന്നോട് ഷൈന്‍ മുതുകത്ത് പി.എഫ്.ഐ എന്ന എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മുതുകില്‍ എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാന്‍ വേണ്ടിയാണ് വ്യാജ പരാതി നല്‍കിയതെന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു.
Post a Comment
0 Comments