കൊച്ചി: കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അച്ഛനും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ അവസാനം കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ടു പ്രശ്നം തീര്‍ത്തു. കുട്ടിയുടെ പേരിനെച്ചൊല്ലി നിയമപോരാട്ടം നീണ്ടാല്‍ അതു കുഞ്ഞിന്റെ ക്ഷേമത്തിന് തടസമാകുമെന്ന് മനസിലാക്കിയാണ് ഹൈക്കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ട് പ്രശ്നം തീര്‍ത്തത്. ദമ്പതികള്‍ തമ്മില്‍ കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ പൊരുത്തേക്കേടുകള്‍ ഉണ്ടായിരുന്നു. കൂട്ടി ഉണ്ടായതിന് ശേഷം അത് കൂടുതല്‍ രൂക്ഷമായി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരുണ്ടായിരുന്നില്ല.
എന്നാല്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പേരില്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തെയ്യാറായില്ല. കുട്ടിയുടെ അമ്മ കുട്ടിക്ക് പുണ്യ നായര്‍ എന്ന പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കള്‍ രണ്ടുപേരുടെയും സാന്നിധ്യം വേണമെന്ന് രജിസ്ട്രാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ കുട്ടിക്ക് പത്മാനായര്‍ എന്ന പേര് ഇടണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. പേരിന്റെ കാര്യത്തില്‍ രണ്ടുപേരും തമ്മില്‍ സമവായം ഉണ്ടാകാത്തതിനാല്‍ പുണ്യനായര്‍ എന്ന പേരിടണമെന്ന് ആവശ്യപ്പെട്ട് അമ്മ കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു.
Post a Comment
0 Comments