Type Here to Get Search Results !

Bottom Ad

കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു


കോട്ടയം: പാലാ രാമപുരത്ത് മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു. ചേറ്റുകുളം സ്വദേശി ജോമോനെ (40) ആണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. 13, 10, ഏഴ് വയസ്സുള്ള പെണ്‍കുട്ടികളാണ് കണ്ണില്ലാക്രൂരതയ്ക്ക് ഇരയായത്. പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണ്. 

ഏഴ് വയസ്സുള്ള കുട്ടിയുടെ നിലയാണ് ഗുരുതരം. കുട്ടികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരു വര്‍ഷത്തോളമായി ജോമോനും ഭാര്യയും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. പെണ്‍കുട്ടികള്‍ ഇയാള്‍ക്കൊപ്പമായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad