തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ദേശാഭിമാനിയുടെ ആസ്തികള്‍ മുഴുവനും ഇ പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ ശ്രമിച്ചുവെന്നും ആ നീക്കം വിഎസ് പ്രകാശ് കാരാട്ടിനെ കണ്ടെതോടെയാണ് പൊളിഞ്ഞതെന്നും കുറിപ്പില്‍ പറയുന്നു.
പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ അതീവ രഹസ്യമായ ധൂഷിത വലയമുണ്ട്. അതിന്റെ താക്കോല്‍ ഒറ്റയാളിന്റെ കൈകളിലാണ്. അമ്പരപ്പിക്കുന്ന ക്രയവിക്രയമാണ് അതിലൂടെ നടക്കുന്നത്. റിസര്‍വ് ബാങ്കിന് തത്തുല്യമായ സംവിധാനമാണിതെന്ന് ശക്തിധരന്‍ ആരോപിക്കുന്നു. മുമ്പ് ഇതിന്റെ ചുമതല ഇ പി ജയരാജന് ആയിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തെ നാലയലത്തു അടുപ്പിക്കുന്നില്ല. ജയരാജന്‍ ഇത്തരത്തിലുള്ള ഏതെങ്കിലും പദവിയില്‍ ഇരുന്നിട്ടും കാര്യമില്ല. ആന ചോര്‍ന്നാലും ഈ പാവം അറിയില്ലെന്നും ശക്തിധരന്‍ പരിഹസിക്കുന്നുണ്ട്.
Post a Comment
0 Comments