കാസര്‍കോട്: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ തൊഴില്‍ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സി.പി.എം നേതാവിനെ പാര്‍ട്ടി സംരക്ഷിക്കുന്നതായി ആരോപണം. നായന്മാര്‍മൂലയിലെ സ്വകാര്യ ആശുപത്രി താല്‍ക്കാലിക ജീവനക്കാരിയെ കുണിയ സ്വദേശിയായ പാര്‍ട്ടി നേതാവാണ് മോഹന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചത്. ആശുപത്രിയില്‍ ഒഴിഞ്ഞുകിടന്ന മുറിയില്‍ വച്ചാണ് നാല്‍പ്പതുകാരനായ ജില്ലാ നേതാവ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവം നേരില്‍ക്കണ്ട ആശുപത്രി ജീവനക്കാരനാണ് രഹസ്യം പുറത്തുവിട്ടത്. ആശുപത്രിയില്‍ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് ജില്ലാ നേതാവ് പീഡിപ്പിച്ചതായി പാര്‍ട്ടി നടത്തിയ രഹസ്യാന്വേഷണത്തില്‍ യുവതി സമ്മതിച്ചുവെങ്കിലും ജില്ലാ നേതൃത്വം നേതാവിനെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിലെ ലൈംഗീക പീഡനം നാട്ടില്‍ പ്രധാനപ്പെട്ട പാര്‍ട്ടി അണികളുടെ ചെവിയിലുമെത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടി പീഡന സംഭവം ഒതുക്കി വച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. പീഡനത്തിനിരയായ യുവതി രേഖാമൂലം പരാതി തരാന്‍ തയാറായിട്ടില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മറുപടി. എന്നാല്‍ പീഡനം നടന്ന കാര്യം യുവതി പാര്‍ട്ടി അന്വേഷക സംഘത്തോട് സമ്മതിച്ചിരുന്നു.
Post a Comment
0 Comments