കാസര്‍കോട്: അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.16 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ രണ്ടു കാസര്‍കോട് സ്വദേശികളെ അറസ്റ്റു ചെയ്തു. കാസര്‍കോട് ഹിദായത്ത് നഗറിലെ മുഹമ്മദ് നൗഫല്‍ (23), മൊഗ്രാല്‍ പുത്തൂരിലെ അഹമ്മദ് കബീര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അബൂദാബിയില്‍ നിന്നുള്ള വിമാനത്തിലാണ് മുഹമ്മദ് നൗഫല്‍ മംഗളൂരുവില്‍ എത്തിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നൗഫലിനെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ സ്വര്‍ണം പശ രൂപത്തിലാക്കി നാലു ഗോളങ്ങളാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 70,62,510 രൂപ വിലവരും. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് നൗഫലിനെ ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ ദിവസം രാവിലെ ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് അഹമ്മദ് കബീര്‍ എത്തിയത്. കബീറിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണം പശ രൂപത്തിലാക്കി മൂന്നു ഗോളങ്ങളാക്കി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 767 ഗ്രാം വരുന്ന സ്വര്‍ണത്തിന് വിപണിയില്‍ 45,78,990 രൂപയാണ് വിലവരും.
Post a Comment
0 Comments