Type Here to Get Search Results !

Bottom Ad

മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ 36 കോടി നഷ്ടം; കെ-ഫോണില്‍ വിശദീകരണം തേടി സി.എ.ജി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-ഫോണില്‍ സംശയങ്ങളുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി). എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്കായി മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ 36 കോടി രൂപ ഖജനാവിനു നഷ്ടമുണ്ടായതായി സി.എ.ജി കണ്ടെത്തി. ഇക്കാര്യത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനോട്(കെ.എസ്.ഐ.ടി.ഐ.എല്‍) വിശദീകരണം തേടിയിട്ടുണ്ട്. കെ-ഫോണ്‍ നടത്തിപ്പിനായി ബെല്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പിച്ച കരാറിലാണ് കോടികളുടെ നഷ്ടം ഖജനാവിനു വരുത്തിവച്ചതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. പലിശരഹിത മൊബിലൈസേഷന്‍ ഫണ്ടാണ് സര്‍ക്കാര്‍ കണ്‍സോര്‍ഷ്യത്തിന് അനുവദിച്ചിരുന്നത്. 1,531 കോടി രൂപയ്ക്കായിരുന്നു ടെണ്ടര്‍ ഉറപ്പിച്ചത്. ഇതില്‍ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാന്‍സ് തുകയായി നല്‍കിയെന്ന് സി.എ.ജി കണ്ടെത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad