തൃശൂര്‍: ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലി (46) ആണ് മരിച്ചത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് സംഭവം. ഒരു മണിയോടു കൂടിയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊന്നെന്ന് അറിയിച്ചത്. തുടര്‍ന്നു പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് എത്തിയതായിരുന്നു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.
ഭാര്യയെ സംശയം; ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു
10:20:00
0
തൃശൂര്‍: ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലി (46) ആണ് മരിച്ചത്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് സംഭവം. ഒരു മണിയോടു കൂടിയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊന്നെന്ന് അറിയിച്ചത്. തുടര്‍ന്നു പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് എത്തിയതായിരുന്നു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.
Tags
Post a Comment
0 Comments