കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അസം സ്വദേശിക്ക് കോടതി 32 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. നീലേശ്വരം ചായ്യോത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന അസം ടിന്‍സുകിയ ജില്ലക്കാരനായ 42 കാരനെയാണ് കാസര്‍കോട് അഡീ. ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലു വര്‍ഷം അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2014-16 കാലയളവില്‍ പെണ്‍കുട്ടിയെ പ്രതി നിരവധി തവണ ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. അസം സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരം നീലേശ്വരം പൊലീസാണ് കേസെടുത്തത്. അന്നത്തെ നീലേശ്വരം എസ്.ഐ പി. നാരായണനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങിയ പ്രതിയെ രണ്ട് മാസം മുമ്പാണ് അസമില്‍ നിന്ന് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Post a Comment
0 Comments