കാസര്‍കോട്: സ്‌കൂള്‍ ബസിടിച്ച് നഴ്‌സറി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കമ്പാര്‍ ശ്രീബാഗിലു പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്സറി സ്‌കൂളിലെ വിദ്യാര്‍ഥിനി ആഇശ സോയ (നാല്) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്‌കൂള്‍വിട്ട് ഉച്ചയോടെ വീടിന് സമീപം ബസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. ബസ് തിരിച്ചുപോകുന്നതിനായി പിന്നോട്ടെടുക്കുമ്പോള്‍ ഇതേ ബസ് തട്ടി കുട്ടി മരിച്ചതായാണ് വിവരം. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Post a Comment
0 Comments