കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആറാം മാസത്തില്‍ പാല്‍ പുഞ്ചിരി വിടര്‍ന്നു. കഴിഞ്ഞ മാര്‍ച്ച് 31 നാണ് ആശുപത്രി പ്രവര്‍ത്തനം ആരഭിച്ചത്. വെള്ളിയാഴ്ച കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആദ്യത്തെ കണ്‍മണിയായി അവന്‍ എത്തി. പ്രസവത്തിനായി അടിയന്തിര ചികിത്സ തേടി 8.50നാണ് ബല്ലാ കടപ്പുറത്തെ ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. യുവതിയെ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്യുകയും തുടര്‍ ചികിത്സ നല്‍കുകയും ചെയ്തു. 9.5 ഓടെ പ്രസവം നടന്നു. കുട്ടിക്ക് 2.54 തൂക്കം ഉണ്ട്. ഡോ.സായി പ്രിയ, കുട്ടികളുടെ ഡോ.സൂര്യ ഗായത്രി, സ്റ്റാഫ് നേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജില്ലയിലെ ആദ്യത്തെ മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആണ് അമ്മയും കുഞ്ഞും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ ന്യൂ ബോണ്‍ ഐ.സി.യു, അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റ് (എച്ച്.ഡി.യു.), മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നീ സൗകര്യങ്ങളും ആശുപത്രിയില്‍ ഉണ്ട്. നിലവില്‍ ദിനംപ്രതി കുട്ടികളുടെ ഒ.പിയില്‍ 100 വരെയും സ്ത്രീകളുടെ ഒ.പി യില്‍ 30 മുതല്‍ 40 വരെയും ആളുകള്‍ ചികിത്സ തേടി എത്താറുണ്ടെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ.ബി.സന്തോഷ് പറഞ്ഞു.
Post a Comment
0 Comments