രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 2 കുറച്ച കേന്ദ്ര തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ വരും.ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപയാണ് കുറച്ചത്. ലോക്സഭാ , വിവിധ സംസ്ഥാനങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് കേന്ദ്രവും ബിജെപിയും ഈ നീക്കം നടത്തിയതെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.ഡല്‍ഹിയില്‍ 14.2 കിലോ ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും.
Post a Comment
0 Comments