കാസര്‍കോട്: യുപി മുസഫര്‍ നഗറിലെ സ്‌കൂളില്‍ അധ്യാപിക തന്റെ വിദ്യാര്‍ഥിയെ സഹപാഠികളായ കുട്ടികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിലൂടെ കളങ്കപ്പെട്ടത് മഹത്തായ അധ്യാപന ധര്‍മമാണെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് ഷഹീദ റാഷിദ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുന്ന വെറുപ്പിന്റെ വ്യാപാരത്തിന്റെ പരിണിത ഫലമാണിതെന്നും സംഘ്പരിവാര്‍ വര്‍ഗീയ വിഷം ചീറ്റിയപ്പോള്‍ കളങ്കപ്പെട്ടത് രാജ്യത്തിന്റെ മഹത്തായ അഭിമാന ബോധമാണെന്നും അവര്‍ പറഞ്ഞു.
സഹപാഠികളാല്‍ മുഖത്തടിപ്പിച്ചപ്പോള്‍ രാജ്യം നിഷ്‌കളങ്കമായ ബാല്യത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നതും സംഘ്പരിവാര്‍ വര്‍ഗീയ വിഷത്തിന് മുന്നിലാണ്. മനുഷ്യനെ മനുഷ്യനായി കാണേണ്ടിടത്ത്, സ്നേഹിക്കേണ്ടിടത്ത് വെറുപ്പിന്റെ വ്യാപാരം നടത്തുകയാണ് ഒരു കൂട്ടം ചെയ്യുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുപിയിലെ സംഭവം. വര്‍ഗീയ ഫാസിസ്റ്റുകള്‍ കുറച്ചു കാലങ്ങളായി ചെയ്ത് കൊണ്ടിരിക്കുന്നത് ഇതുതന്നെയാണെന്നും സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഷഹീദ റാഷിദ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments